Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

കൊൽക്കൊത്ത മുനിസിപ്പൽ തെരഞ്ഞടുപ്പ് .അജയ്യരായി തൃണമൂൽ .

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് തൂത്തു വാരി .
144 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 134 സീറ്റും ടി.എം.സി നേടി. നേരത്തെ അഞ്ചു സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും രണ്ട് വീതം സീറ്റുകള്‍ നേടി.

ഡിസംബര്‍ 19നാണ് വോട്ടിംഗ് നടന്നത്. കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണല്‍. 92.36 ശതമാനം വോട്ടുകള്‍ തൃണമൂല്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങുന്ന ബി.ജെ.പിക്ക് കൈയിലുണ്ടായിരുന്ന രണ്ട് വാര്‍ഡുകള്‍ നഷ്ടമായത് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

സ്വതന്ത്രരായി വിജയിച്ച മൂന്നു സ്ഥാനാര്‍ത്ഥികള്‍ ഉടന്‍ തൃണമൂലില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയികളെ അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി മമതാബാനര്‍ജി നാളെ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ മേയറെ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു.