Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഹര്‍ഭജന്‍ സിങ്​ ക്രിക്കറ്റില്‍ നിന്ന്​ വിരമിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് സജീവ ക്രിക്കറ്റില്‍നിന്നും വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിങ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്​. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഇന്ന്​ ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി’ -ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്​ ഹര്‍ഭജന്‍. 2011 ഏകദിന ലോകകപ്പും 2007 ട്വന്‍റി20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. വര്‍ഷങ്ങളായി രാജ്യാന്തര ക്രിക്കറ്റില്‍ ഉള്‍പ്പെടെ ഹര്‍ഭജന്‍ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസണ്‍ വരെ കളിച്ചിരുന്നു.

ജീവിതത്തില്‍ വളരെ വിഷമകരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകേണ്ട അവസരങ്ങളുണ്ടാകുമെന്ന്​ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌​ ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള സമയത്തിനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. ഇന്ന് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും ഞാന്‍ വിരമിക്കുന്നു. പലവിധത്തിലും ക്രിക്കറ്റ് താരമെന്ന നിലയില്‍ ഞാന്‍ മുമ്ബേ വിരമിച്ചതാണ്.