ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ബിസിനസുകാരനായ പീയുഷ് ജെയിനിന്റെ വീട്ടിലും ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ 150 കോടിയുടെ കള്ളപ്പണം കണ്ടെടുത്തായി ജി എസ് ടി വിഭാഗം അറിയിച്ചു.”ഇൻവോയ്സോ നികുതിയോ ഇല്ലാതെയാണ് ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ അവരുടെ മൂന്ന് സ്ഥാപനങ്ങളിൽ തിരച്ചിൽ നടത്തി ഏകദേശം 150 കോടി രൂപ കണ്ടെടുത്തു. ഇത് CBIC യുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വീണ്ടെടുക്കലാണ്,” സെൻട്രൽ ബോർഡ് ചെയർമാൻ വിവേക് ജോഹ്രി പറഞ്ഞു
വ്യാഴാഴ്ചയായിരുന്നു പരിശോധന. നികുതിവെട്ടിപ്പിനെ തുടര്‍ന്ന് ആനന്ദ് പുരിയിലുള്ള ഇദ്ദേഹത്തിന്‍്റെ വീട്ടില്‍ ജി എസ് ടി വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ പരിശോധന. പിന്നീട് ആദായ നികുതി വകുപ്പും പരിശോധനയില്‍ ചേരുകയായിരുന്നു.
നികുതി അടയ്ക്കാതെ വ്യാജ കമ്ബനിയുടെ ഇന്‍വോയ്സുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ജിഎസ് ടി തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ജി എസ് ടി വകുപ്പ് പറയുന്നു. ഇത്തരം 50,000 രൂപയുടെ 200 ലധികം ഇന്‍വോയ്സുകളും കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. കാണ്‍പൂര്‍, മുംബൈ, ഗുജറാത് എന്നിവിടങ്ങളാണ് പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്റെ ബിസിനസ് മേഖല.സിബിഐസിയുടെ സംഘങ്ങൾ നിലവിൽ വ്യവസായി പിയൂഷ് ജെയിനിന്റെ വിവിധ സ്ഥലങ്ങളിൽ പണം എണ്ണുകയാണ്. പീയൂഷ് ജെയിനിന്റെ മകൻ പ്രത്യുഷ് ജെയിനെ ഡിജിസിഐ അധികൃതർ കസ്റ്റഡിയിലെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജെയിനിന്റെ വീട്ടില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. കോടിക്കണക്കിന് രൂപയുടെ നോടുക്കെട്ടുകള് ഉദ്യാഗസ്ഥര്‍ക്ക് എണ്ണി മടുത്തിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്ത.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
കളമശ്ശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീറും, സാബിറും, താജുദ്ദീനും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
നീരവ് മോദിയുടെ 250 കോടിയുടെ ആസ്തി ഇഡികണ്ടുകെട്ടി.
വളപട്ടണം ഐഎസ് തീവ്രവാദ കേസ് ;പ്രതികൾക്ക് ഏഴ് വര്‍ഷം തടവ് .
വിജയ് മല്യക്ക് നാല് മാസം തടവും രണ്ടായിരം രൂപ പിഴയും.
ആംനെസ്റ്റി ഇന്റര്‍നാഷണലിന് 51.72 കോടി പിഴയിട്ട് ഇ.ഡി; ആകാര്‍ പട്ടേലിന് 10 കോടി.
ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ചു; മാപ്പ് പറഞ്ഞ് ക്യാനഡയിലെ ആഗാഖാൻ മ്യൂസിയം.
ഉദയ്പുര്‍ കൊലപാതകം: യുഎപിഎ ചുമത്തി
ആര് ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച് നമ്ബി നാരായണന്
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
അസമിലെ പൊലീസ് സ്റ്റേഷന് കത്തിച്ചു: പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു .
തീവ്രവാദത്തിന് ഫണ്ട്: വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരന്‍