Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ഗോവയില്‍ തൃണമൂൽ തകർച്ചയിലേക്ക് അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു.

പനാജി: ഗോവയില്‍ കരുത്ത് കാട്ടാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ പതറുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയില്‍ ചേര്‍ന്ന അഞ്ച് പേരാണ് രാജിവെച്ച്‌ പുറത്ത് പോയത്.

മുന്‍ എംഎല്‍എ ലാവൂ മംലേദാര്‍ ഉള്‍പ്പെടെയാണ് തൃണമൂല്‍ വിട്ടത് . തൃണമൂല്‍ വര്‍ഗീയത വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഇവരുടെ രാജി. റാം മന്ദ്രേകര്‍, കിഷോര്‍ പര്‍വാര്‍, സുജയ് മല്ലിക്ക് എന്നിവരാണ് രാജിച്ച മറ്റ് നേതാക്കള്‍.

‘തൃണമൂല്‍ ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. ഗോവയ്‌ക്കും ഗോവന്‍ ജനതയ്‌ക്കും നല്ലത് ചെയ്യാന്‍ തൃണമൂലിന് സാധിക്കുമെന്ന് ഓര്‍ത്താണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ഗോവക്കാരെ മനസിലാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. ഒരുമയോടെ കഴിയുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയില്‍ ഭിന്നതയുണ്ടാക്കി അത് മുതലെടുത്ത് സീറ്റ് നേടാനാണ് തൃണമൂല്‍ ശ്രമിക്കുന്നത്. ഇതെല്ലാം കാരണമാണ് പാര്‍ട്ടി വിടുന്നത്’ ലാവൂ മംലേദാര്‍ വ്യക്തമാക്കി. സെപ്റ്റംബറിലായിരുന്നു ലാവൂ മംലേദാര്‍ തൃണമൂലില്‍ ചേര്‍ന്നത്.

തികഞ്ഞ മതേതര പാര്‍ട്ടിയാണ് തൃണമൂല്‍ എന്ന് കരുതിയ ഞങ്ങള്‍ക്ക് തെറ്റി. ഇവരുടെ പല വാഗ്ദാനങ്ങളും വ്യാജമാണ്. പാര്‍ട്ടിയില്‍ ചേര്‍ന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ തന്നെ അത് മനസിലായി. സ്ത്രീകള്‍ക്ക് 5,000 രൂപ നല്‍കുമെന്ന് വ്യാജ പ്രചരണം നടത്തി വിജയിക്കുക മാത്രമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.