Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ സൈന്യം നാല് ഭീകരരെ വധിച്ചു.

ത്രാലിലും അവന്തിപൂരിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

തെക്കന്‍ കശ്മീരില്‍ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സൈന്യം കശ്മീരില്‍ വകവരുത്തിയ തീവ്രവാദികളുടെ എണ്ണം നാലായി.

അനന്തനാഗില്‍ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരന്‍ വീരമൃത്യു വരിച്ചു. ജമ്മു കശ്മീര്‍ പൊലീസിലെ എഎസ്‌ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്.

ശ്രീനഗറില്‍ ഒരു നാട്ടുകാരനെയാണ് ഭീകരര്‍ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടത് .