Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കുന്നു; പുന:പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു.

ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം (അഫ്‌സ്പ) കേന്ദ്രം പുന:പരിശോധിക്കുന്നു. നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചു.

ആഭ്യന്തര മന്ത്രാലയ അഡിഷനല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി. 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നാഗാലാന്‍ഡ്, അസം മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. വിവിധ അര്‍ധസൈനിക വിഭാഗങ്ങളുടെ പ്രതിനിധികളും സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും സമിതിയിലുണ്ടാകും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് നാഗാലാന്‍ഡ് സര്‍ക്കാരും വ്യക്തമാക്കി.