Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ചൈനയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു.

ബീജിങ്: ക്രിസ്മസ് ആഘോഷിക്കരുതെന്ന് ജനങ്ങളോട് ചൈനീസ് സര്‍ക്കാര്‍. രാജ്യത്ത് വിവിധ രീതിയിലുള്ള ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

‘പരമ്ബരാഗത ചൈനീസ് സംസ്കാരം പ്രചരിപ്പിക്കുക, പാശ്ചാത്യ ഉത്സവങ്ങള്‍ നിരോധിക്കുക’ എന്ന തലക്കെട്ടിലുള്ള രേഖയാണ് പ്രചരിച്ചത്.

ഡിസംബര്‍ 20-ന് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ രേഖയാണ് പുറത്തുവന്നത്

ക്രിസ്മസ്, ഹോളി നൈറ്റ് തുടങ്ങിയവ പാശ്ചാത്യ മതസംസ്‌കാരത്താല്‍ നിറഞ്ഞതാണ്. ചില രാജ്യങ്ങള്‍ ചൈനയില്‍ തങ്ങളുടെ മൂല്യങ്ങളും ജീവിതരീതികളും പ്രചരിപ്പിക്കാന്‍ അവരുടെ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു. ഇത് നമ്മുടെ യുവാക്കളെ ആകര്‍ഷിക്കുന്നു. ചിലര്‍ ബിസിനസിന് വേണ്ടിയും ഇത് തുടരുന്നു. ഇത് നമ്മുടെ പരമ്ബരാഗത സംസ്കാരത്തെ നശിപ്പിക്കുകയാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു .

ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. അതെ സമയം നിയമം ലംഘിച്ച്‌ ആരെങ്കിലും ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അധികാരികളെ അറിയിക്കുന്നതിനും പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി സ്പെഷ്യല്‍ ഓഫീസറെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ പള്ളികളില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആഘോഷങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് രേഖയില്‍ വിശദമാക്കുന്നു .