Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ഇനി തിരഞ്ഞെടുപ്പെന്തിന് ; മന്ത്രാലയങ്ങൾ പിരിച്ച് വിട്ട് താലിബാൻ .

കാബൂള്‍: അഫ്ഗാനില്‍ നിലനിന്നിരുന്ന 2 തിരഞ്ഞെടുപ്പ് കമ്മീഷനുകളെയും പിരിച്ചു വിട്ട് താലിബാന്‍ ഭീകരര്‍.അനാവശ്യമെന്ന് കണ്ടാണ് ഈ പിരിച്ചുവിടല്‍ എന്ന് താലിബാന്‍ ഔദ്യോഗിക വക്താവായ ബിലാല്‍ കരീമി വ്യക്തമാക്കി. പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്ററി, പ്രാദേശിക ഭരണകൂടം തിരഞ്ഞെടുപ്പുകളെല്ലാം ഇനി താലിബാന്‍ നേരിട്ടായിരിക്കും നടത്തുക.

തിരഞ്ഞെടുപ്പ് കമ്മീഷനുകളോടൊപ്പം, പാര്‍ലമെന്ററികാര്യ മന്ത്രാലയവും സമാധാന മന്ത്രാലയവും താലിബാന്‍ പിരിച്ചു വിട്ടിട്ടുണ്ട്. താലിബാന്റെ അഭിപ്രായത്തില്‍, ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇതുപോലെയുള്ള അനാവശ്യ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.
താലിബാന്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണത്തില്‍ രീതിയനുസരിച്ച്‌ ചേര്‍ന്ന് പോവാത്ത വകുപ്പുകളാണ് അവയെന്നും കരീമി വ്യക്തമാക്കി.

അഥവാ, ഭാവിയില്‍ ആവശ്യം വന്നാല്‍, അപ്പോള്‍ ഇതു പുനസംഘടിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വനിതാ ക്ഷേമ മന്ത്രാലയവും നേരത്തെ താലിബാന്‍ പിരിച്ചു വിട്ടിരുന്നു.