Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

തുര്‍ക്കിയിലെ അജിയ സോഫിയ ഇനി മസ്ജിദ്-ഐ ഷെരീഫ് .

ഇസ്തംബൂൾ : തുര്‍ക്കിയുടെ തലസ്ഥാന നഗരമായ ഇസ്‌താംബുളില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കത്തീഡ്രല്‍ ആയി നിര്‍മ്മിച്ച ഹാഗിയ സോഫിയ ഒരു മുസ്ലിം പള്ളിയായി പരിവര്‍ത്തനം ചെയ്യപ്പെട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ ക്രിസ്മസ് രാവില്‍ ക്രിസ്ത്യന്‍ പള്ളി മസ്ജിദാക്കി മാറ്റിയെന്നു റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ എഡിര്‍ന്‍ ഐനോസ് എന്ന പട്ടണത്തിലാണ് സംഭവം .

പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പുരാതന പള്ളികളില്‍ ഒന്നാണ് ഐനോസിലെ അജിയ സോഫിയ എന്ന എനെസ് പള്ളി ആണ് തുര്‍ക്കി മസ്ജിദ്-ഐ ഷെരീഫ് ആക്കി ഇപ്പോള്‍ മാറ്റിയത്. ‘കഴിഞ്ഞ വര്‍ഷം ഇസ്താംബൂളിലെ ഹാഗിയ സോഫിയ പള്ളിയുടെ ഉദ്ഘാടനത്തിന് ശേഷം, ഐനു-എഡിര്‍നിലെ പള്ളിയുടെ ഉദ്ഘാടനത്തിനായി ഞങ്ങള്‍ ഇന്ന് വീണ്ടും ഇവിടെ ഒത്തുകൂടുന്നു’- എന്നാണ് തുര്‍ക്കി മതകാര്യ പ്രസിഡന്റ് അലി എര്‍ബാസ് പറഞ്ഞത്

ഭൂകമ്ബത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്താതെ അടച്ചിട്ടിരുന്ന ഈ പള്ളി 56 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുദ്ധരിച്ചാണ് അലി എര്‍ബാസ് മുസ്ലിം പ്രാര്‍ത്ഥനയ്‌ക്കായിതുറന്നിരിക്കുന്നത്.