Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു.

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലിലുള്ള മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

കൊച്ചിയിലെ ഇഡി ഓഫിസിലാണു ചോദ്യം ചെയ്യല്‍ നടന്നത്. കള്ളപ്പണ കേസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍ എന്നാണ് അറിയുന്നത്.

ഇവര്‍ മോന്‍സന്റെ പിറന്നാളിനു നൃത്തം ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇയാളുടെ സാമ്ബത്തിക ഉറവിടങ്ങളും ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി നടിയെ ചോദ്യം ചെയ്തത്. മോന്‍സനെതിരെ പരാതി നല്‍കിയവരെ ഉള്‍പെടെ അന്വേഷണ സംഘം ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യുന്നുണ്ട്. മോന്‍സന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കു പോയിരുന്നതായി നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

പ്രാഥമിക ഘട്ടത്തില്‍ ശ്രുതി ലക്ഷ്മിയില്‍ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണു വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈകോടതി ഇഡിക്കു നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസില്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോന്‍സനെതിരെ ക്രൈംബ്രാഞ്ച് രണ്ടു പോക്‌സോ കേസുകളില്‍ കുറ്റപത്രം സമര്‍പിച്ചിരുന്നു.

മോന്‍സനെ എങ്ങനെയാണ് പരിചയം, പ്രോഗ്രാം ചെയ്തിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് ശ്രുതി ലക്ഷ്മി പിന്നീട് പറഞ്ഞു.