Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ രഹസ്യ വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കി; പൊലീസുകാരന് സസ്‌പെന്‍ഷന്‍.

ഇടുക്കി : ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് എസ്ഡിപിഐക്ക് ചോര്‍ത്തി നല്‍കിയ പൊലീസുകാരന് സസ്പെന്‍ഷന്‍.

കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.

പൊലീസ് ഡാറ്റാബേസില്‍ നിന്നും ഇയാള്‍ ആര്‍എസ്‌എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് വിവരം. മറ്റൊരു കേസില്‍ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസില്‍ നിന്നും വിവരം ചോര്‍ത്തി നല്‍കിയെന്ന് ആദ്യം വെളിപ്പെടുത്തിയത്.

അപ്പോള്‍ തന്നെ അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തില്‍ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. പിന്നാലെയാണ് സസ്പെന്‍ഷന്‍.