Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു; വൃദ്ധനെ കൊന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലീസിൽ കീഴടങ്ങി

കൽപ്പറ്റ : അമ്ബലവയലില്‍ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി.

പ്ലസ്ടു, പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളാണ് കീഴടങ്ങിയത്. അമ്ബലവയല്‍ ആയിരംകൊല്ലി സ്വദേശി മുഹമ്മദിനെയാണ് കുട്ടികള്‍ ചേര്‍ന്ന് കൊന്ന് ചാക്കില്‍കെട്ടി ഉപേക്ഷിച്ചത്.

രാവിലെ 11 മണിയോടെയാണ് പ്രദേശത്തെ പൊട്ടക്കിണറ്റില്‍ നിന്നും മുഹമ്മദിന്റെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ വൈകീട്ടോടെയാണ് പെണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

പെണ്‍കുട്ടികളും അമ്മയും മുഹമ്മദിന്റെ വാടക വീട്ടില്‍ താമസിച്ചുവരികയാണ്. ചൊവ്വാഴ്ച രാവിലെ ഭാര്യ പുറത്തുപോയ തക്കം നോക്കി പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തിയ മുഹമ്മദ് അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ കുട്ടികള്‍ ശ്രമിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതോടെ കുട്ടികള്‍ കോടാലി ഉപയോഗിച്ച്‌ തലയ്‌ക്ക് അടിയ്‌ക്കുകയായിരുന്നു.

കുട്ടികളും അമ്മയും നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. ഇവരെ ബുധനാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം കുട്ടികളെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുക്കും.