Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

മണിപ്പൂര്‍ മന്ത്രി ലെറ്റ്പാവോ ഹവോകിപ് ബിജെപിയില്‍.

ന്യൂഡല്‍ഹി: മണിപ്പൂര്‍ മന്ത്രിയും എന്‍.പി.പി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബിജെപിയില്‍ ചേര്‍ന്നു.

കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെയും ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് കൂടുമാറ്റം.

മണിപ്പൂരില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് എന്‍.പി.പി. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറില്‍ യുവജനകാര്യ-സ്പോര്‍ട്സ് മന്ത്രിയായിരുന്നു അദ്ദേഹം. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 60 സീറ്റിലും പാര്‍ട്ടി തനിച്ച്‌ മത്സരിക്കുമെന്ന് എന്‍.പി.പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.നിലവില്‍, മണിപ്പൂരില്‍ എന്‍പിപിക്ക് നാല് എംഎല്‍എമാരുണ്ട്, അതില്‍ രണ്ട് പേര്‍ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍കാരിലെ മന്ത്രിമാരാണ്.

അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരില്‍ നിലവില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്.ബിജെപിക്ക് 29 മെമ്പർമാരാണ് മണിപ്പൂരിലുള്ളത് .