Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

സുഡാനില്‍ സ്വ​ര്‍​ണ ഖ​നി ഇടിഞ്ഞ്​ 38 മരണം

സുഡാനില്‍ കോര്‍ഡോഫാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന രഹിതമായ ഖനി തകര്‍ന്ന് 38 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച കുറഞ്ഞത് 38 പേരെങ്കിലും മരിച്ചതായി സുഡാനീസ് മിനറൽ റിസോഴ്സസ് കമ്പനിയുടെ വക്താവ് ഇസ്മായേൽ ടിസോ പറഞ്ഞു,

തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നിന്ന് 700 കിലോമീറ്റര്‍ തെക്ക് ഫുജ ഗ്രാമത്തിലാണ് അപകടം.

ദര്‍സയ ഖനിയിലെ നിരവധി ഭാഗങ്ങള്‍ തകര്‍ന്നുവെന്നും മരിച്ചവരെ കൂടാതെ പരിക്കേറ്റ എട്ട് പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതുമായ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.