Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ജമ്മു കാശ്മീരില്‍ പാകിസ്ഥാനി അടക്കം ആറ് ഭീകരരെ സുരക്ഷാസേന വെടി വച്ചു കൊന്നു .

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്ഥാനില്‍ നിന്നെത്തിയവരാണെന്ന് കാശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

അനന്ത്‌നാഗിലും കുല്‍ഗ്രാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനന്ത്‌നാഗിലെ നൗഗാം മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാരനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.