Agriculture

Entertainment

August 9, 2022

BHARATH NEWS

Latest News and Stories

ഒമിക്രോണ്‍ അതിവ്യാപനം ; വരാനിരിക്കുന്നത് കോവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന.

ഒമിക്രോണ്‍ ലോകത്ത് അതിവേഗം പടരുകയാണ്. കോവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്നും ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വലുതാണെന്നും ഡബ്ല്യു.എച്ച്‌.ഒ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നല്‍കി.

രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും പല രാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നും ടെഡ്രോസ് അഡാനം പറയുന്നു. ഒമിക്രോണ്‍ വകഭേദം വാക്‌സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നവരെയും ബാധിക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.