Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശം; കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍.

മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഖജുരാവോയില്‍ നിന്ന് ഛത്തീസ് ഗഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
റായ്പൂരില്‍ നടന്ന ധരം സന്‍സദില്‍ വെച്ചാണ് സാധു കാളീചരണ്‍ മഹാരാജിന്റെ വിവാദ പരാമര്‍ശം നടത്തിയത്. മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചെന്നും അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെക്ക് അഭിവാദ്യങ്ങള്‍ എന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം.
കാളീചരണ്‍ ഇന്ന് വൈകീട്ട് റായ് പൂരില്‍ എത്തിക്കും.

പൊലീസ് FIR രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ തയ്യാറല്ലെന്നും, ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നുമാണ് ഇയാള്‍ പ്രതികരിച്ചിരുന്നത്.

ഇതിന് പിന്നാലെ നടത്തിയ പ്രഭാഷണത്തില്‍ ഗാന്ധി രാജ്യത്തെ ചതിച്ചുവെന്നും, അദ്ദേഹം ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കായി എന്ത് ചെയ്തുവെന്നുമാണ് ഇയാള്‍ ചോദിക്കുന്നുണ്ട്. ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് വിളിക്കില്ലെന്നും ഗാന്ധിയുടേയും നെഹ്‌റുവിന്റേയും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ സുപ്പര്‍ പവര്‍ ആകുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.

സ്വാതന്ത്ര്യ സമര നേതാക്കളായ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസ്ദ്, സുഭാഷ് ചന്ദ്ര ബോസിനേപ്പോലുളളവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തവരാണെന്നും ഇവരുടെ തൂക്കുമരം ഗാന്ധിജിക്ക് ഒഴിവാക്കാമായിരുന്നുവെന്നുമാണ് സാധു കാളീചരണ്‍ മഹാരാജ് പറഞ്ഞു.