Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

മള്‍ട്ടി ലെവല്‍ മാർക്കറ്റിങ് വിലക്ക്​ കേരളത്തില്‍ കര്‍ശനമായി നടപ്പാക്കും -മന്ത്രി ബാലഗോപാല്‍

കൊച്ചി : മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്​ മണി ചെയിന്‍ രൂപത്തിലുള്ളതാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക്​ ജനങ്ങള്‍ ആരും പോകരുതെന്നും സംസ്ഥാന ധനമന്ത്രി കെ.​എന്‍.

ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡയറക്​ട്​ സെല്ലിങ്ങിന്‍റെ മറവില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്​ നടത്തുന്നത്​ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 28ന്​ പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കുമെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

കേരളത്തില്‍ ഇത്തരത്തിലുള്ള നിരവധി കമ്ബനികള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കേന്ദ്രം പുറത്തിറക്കിയ പുതിയ വിജ്ഞാപനം സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന്​ കര്‍ശനമായി നടപ്പാക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു.​

‘അമിതലാഭം ഉണ്ടാകുമെന്ന്​ പറയുന്ന ഇത്തരം പദ്ധതികളെല്ലാം ജനങ്ങളെ പറ്റിക്കാനുള്ളതാണെന്ന സാമാന്യബുദ്ധി വേണം. ഇത്തരത്തിലുള്ള കുറെ കമ്ബനികള്‍ വെട്ടിക്കുന്നത്​ ആട്​, തേക്ക്​, മാഞ്ചിയം തൊട്ടേ നമ്മള്‍ കേള്‍ക്കുന്നതാണ്​. 1000 രൂപ ഒരു മാഞ്ചിയത്തിന്​ നിക്ഷേപിച്ചാല്‍ പത്തു വര്‍ഷം കഴിഞ്ഞ് ലക്ഷം കിട്ടുമെന്ന്​ പറയുന്നതുപോലെ ത​ന്നെയാണിതും.

ഡിസംബര്‍ 28ന്​ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഡയറക്​ട്​ ​സെല്ലിങ്​ മറയാക്കി ആളുകളെ കണ്ണിചേര്‍ത്ത്​ വിവിധ തട്ടുകളിലാക്കി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ നെറ്റ്​വര്‍ക്​ മാര്‍ക്കറ്റിങ്ങിന്​ വില​ക്കേര്‍​പ്പെടുത്തിയിരുന്നു​. ഒരു പദ്ധതിയില്‍ ഒന്നോ അതിലധികമോ ആളുകളെ വിവിധ തട്ടുകളിലാക്കി ശൃംഖലകളാക്കി ചേര്‍ക്കുകയാണ്​ ഇവ ചെയ്യുന്നതെന്ന്​ വ്യക്​തമാക്കിയാണ്​ ഇവയെ പിരമിഡ്​ സ്​കീമുകളില്‍പെടുത്തി കേന്ദ്രം വിലക്കിയത്​.