Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

മേജര്‍ ധ്യാന്‍ ചന്ദ്‍ സ്‌പോര്‍ട്‌സ് സര്‍വ്വകലാശാലയ്ക്ക് ജനുവരി 2ന് പ്രധാനമന്ത്രി തറക്കല്ലിടും.

ന്യൂഡല്‍ഹി: കായിക മേഖലയെ നവീകരിക്കാനായി കായിക സര്‍വകലാശാല ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.

മീററ്റില്‍ സ്ഥാപിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നത്.

700 കോടി രൂപ ചെലവിലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. മീററ്റിലെ സര്‍ധന പട്ടണത്തിലെ സലാവ, കൈലി പ്രദേശങ്ങളിലായാണ് സര്‍വകലാശാല ഉയരുക. സിന്തറ്റിക് ഹോക്കി ഗ്രൗണ്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്‌ബോള്‍,വോളിബോള്‍,ഹാന്‍ഡ്‌ബോള്‍, കബഡി എന്നീ കായിക ഇനങ്ങള്‍ക്കായി പ്രത്യേകം മൈതാനങ്ജങളും ക്യാമ്ബസില്‍ തയാറാക്കും. ലോണ്‍ ടെന്നീസ് കോര്‍ട്ട്, ജിംനേഷ്യം ഹാള്‍, സിന്തറ്റിക് റണ്ണിംഗ് സ്‌റ്റേഡിയം, നീന്തല്‍ക്കുളം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുള്‍പ്പെടെ അത്യാധുനികവും അടിസ്ഥാന സൗകര്യങ്ങളോടെയാണ് സ്‌പോര്‍ട്‌സ് സര്‍വകലാശാല സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.

540 സ്ത്രീകളും 540 പുരുഷ കായികതാരങ്ങളും ഉള്‍പ്പെടെ 1080 കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള ശേഷി സര്‍വകലാശാലയ്ക്കുണ്ടാകും. സൈക്ലിംഗ് വെലോഡ്‌റോം. ഷൂട്ടിംഗ്, സ്‌ക്വാഷ്, ജിംനാസ്റ്റിക്‌സ്, ഭാരോദ്വഹനം, അമ്ബെയ്ത്ത്, കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും സര്‍വകലാശാലയിലുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.