Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

വൈഷ്ണോ ദേവി ക്ഷേത്രത്തിൽ അപകടം 12 മരണം.

ജമ്മു : ജമ്മു കശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തില്‍ അപകടമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്ക് പറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

രണ്ടുപേര്‍ തമ്മിലുള്ള വാഗ്വാദത്തെ തുടര്‍ന്നാണ് തിക്കും തിരക്കുമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഇവിടേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തി വച്ചിരിക്കുകയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും അപകടത്തില്‍ അനുശോചിച്ചു. പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സംഭവസ്ഥലത്തേക്ക് തിരിച്ചു.