Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

താലിബാൻ അഫ്​ഗാന് ഇന്ത്യ​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്സിന്‍ നല്‍കി .

ഡല്‍ഹി: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്​ഗാനിസ്ഥാന്​ അഞ്ച്​ ലക്ഷം ഡോസ്​ കോവിഡ്​ വാക്സിന്‍ നല്‍കി ഇന്ത്യ.

ഭാരത്​ ബയോടെക്​ നിര്‍മ്മിച്ച കോവാക്സിന്‍ അഫ്​ഗാന്​ കൈമാറിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു​. സര്‍ക്കാരിന്റെ ‘വാക്‌സിന്‍ മൈത്രി’ പദ്ധതിയുടെ ഭാഗമായാണ് കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്ക് സഹായം കൈമാറിയത്​. രാജ്യത്തിനുള്ള മനുഷത്വപരമായ സഹായങ്ങള്‍ ഇനിയും തുടരുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്​തമാക്കി

വരും ആഴ്ചകളില്‍ അഞ്ച്​ ലക്ഷം ഡോസ്​ വാക്സിന്‍ കൂടി ഇന്ത്യ നല്‍കും. ഭക്ഷ്യധാന്യങ്ങള്‍, 10 ലക്ഷം ഡോസ്​ കോവിഡ്​ വാക്സിന്‍, മരുന്നുകള്‍ എന്നിവ അഫ്​ഗാന്​ നല്‍കുമെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്​. ഇതേതുടര്‍ന്ന് 1.6 ടണ്‍ മരുന്ന്​ ലോകാരോഗ്യ സംഘടന വഴി ഇന്ത്യ അഫ്​ഗാന്​ കൈമാറിയിരുന്നു.
വരുന്ന ആഴ്ചകളില്‍ ഗോതമ്ബും ശേഷിക്കുന്ന മരുന്നുകളും അഫ്​ഗാന്​ കൈമാറും. എന്‍ ഏജന്‍സികളുമായുള്ള ചര്‍ച്ചക്ക്​ ശേഷമാവും സഹായം ഏത്​ രീതിയില്‍ കൈമാറണമെന്നത്​ സംബന്ധിച്ച്‌​ അന്തിമ തീരുമാനമെടുക്കുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.