Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

ആറായിരത്തിലേറെ എന്‍ജിഒകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാകും,​ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആറായിരത്തോളം എന്‍.ജി.ഒകളുടെ വിദേശഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഉടൻ റദ്ദാകും,​ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന മദര്‍ തെരേസ രൂപം നല്‍കിയ സംഘടനയുടെ എഫ്..സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെയാണ് മറ്റുസംഘടനകളുടെ വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.

ആറായിരത്തോളം വരുന്ന എന്‍.ജി.ഒകളില്‍ ഭൂരിപക്ഷവും എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സ് കാലാവധി കഴിയുന്ന കാര്യം കാണിച്ച്‌ സംഘടനകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും എങ്കിലും പല സംഘടനകളും അപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.രാജ്യത്തിലെ നിയമങ്ങളും, മാനദണ്ഡങ്ങളും, ചെലവഴിച്ച കണക്കും സമർപിക്കാൻ സാധിക്കാത്തവർക്കാണ് വിലക്ക് വന്നത് .

രാജ്യത്ത് വിദേശ ഫണ്ട് സ്വീകരിച്ച്‌ 22832 സ്ഥാപനങ്ങളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഇവയുടെ എണ്ണം 16,829 ആയി. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും ലൈസന്‍സ് റദ്ദായവയുടെ പട്ടികയില്‍ പെടുന്നു . ഒക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് കഴിഞ്ഞ മാസങ്ങളില്‍ കാലാവധി കഴിഞ്ഞിരുന്നു. ഇന്നത്തോടെ ഇവര്‍ക്കെല്ലാം ലൈസന്‍സ് നഷ്ടമാകും. ഒക്‌സ്ഫാം ഇന്ത്യ ഉള്‍പ്പടെ ഉള്ളവയ്ക്ക് എഫ്.സി.ആര്‍.എ ലൈസന്‍സ് നഷ്ടമാവുമെങ്കിലും രജിസ്‌ട്രേഷന്‍ നഷ്ടമാവുകയില്ല.