Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

ആണവനിലയങ്ങള്‍ അടച്ചുപൂട്ടി ജര്‍മ്മനി.

ബെര്‍ലിന്‍ : രാജ്യത്ത് അവശേഷിക്കുന്ന ആറ് ആണവനിലയങ്ങളില്‍ മൂന്നെണ്ണം ജര്‍മ്മനി അടച്ചുപൂട്ടി . അണവോര്‍ജത്തിന്റെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

ശേഷിക്കുന്ന മൂന്ന് നിലയങ്ങളും ഈ വര്‍ഷം അവസാനത്തോടെ അടയ്ക്കും. 1980കളില്‍ പ്രവര്‍ത്തനമാരംഭിച്ച ബ്രോക്ഡോര്‍ഫ്, ഗ്രോണ്ടെ, ഗ്രുണ്ട്റെമ്മിന്‍ജെന്‍ ആണവ നിലയങ്ങളാണ് പൂട്ടിയത്.

2002ലാണ് ഗെര്‍ഹാര്‍ഡ് ഷ്റോഡര്‍ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലേക്ക് രാജ്യം മാറണമെന്ന് പ്രഖ്യാപിച്ചത്. ജപ്പാനിലെ ഫുകുഷിമാ ആണവ ദുരന്തത്തിന് പിന്നാലെ ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും 2022 ഓടെ ലക്ഷ്യം പൂര്‍ത്തിയാക്കാനും അംഗല മെര്‍ക്കല്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 2030ഓടെ കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കാനും ജര്‍മ്മനി തീരുമാനിച്ചിട്ടുണ്ട്.