പത്തനംതിട്ട: മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ആരംഭിച്ച പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നല്കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നിലയ്ക്കല്‍ എസ്പി കെ.എല്‍. ജോണ്‍കുട്ടി നിര്‍വഹിച്ചു.
ശബരിമലയില്‍ ഹരിത ചട്ടം പാലിക്കുന്നതിനുള്ള മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ അയ്യപ്പഭക്തന്മാര്ക്ക് തങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്കി പകരം തുണിസഞ്ചി സൗജന്യമായി വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സന്ദേശങ്ങള്‍ അഞ്ച് ഭാഷകളില്‍ ആലേഖനം ചെയ്ത പോക്കറ്റ് കാര്‍ഡുകളും വിതരണം ചെയ്തു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടുത്ത സീസണിലെ ആചാര പരിപാടികളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്ടറിലേക്ക് ആവശ്യമായ തുണിസഞ്ചികള്‍, പോക്കറ്റ് കാര്‍ഡ് എന്നിവ നല്‍കുന്നതും കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതും പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.
ളാഹ മുതല്‍ പമ്പവരേയും കണമല മുതല്‍ പമ്പ വരേയുമുള്ള പാതയോരങ്ങളിലെ അജൈവ മാലിന്യങ്ങളും കൂടാതെ നിലയ്ക്കല്‍, ചെറിയാനവട്ടം എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്. വനം വകുപ്പിന്റെ ഇക്കോ ഗാര്ഡ്സാണ് പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് കൂട്ടിവയ്ക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വമിഷനു വേണ്ടി തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്സ് എന്ന സ്ഥാപനമാണ് പുന:ചംക്രമണത്തിനായി കൊണ്ടുപോകുന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു
മകരജ്യോതി ദര്‍ശനം: ഭക്തര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം-ജില്ലാ പൊലീസ് മേധാവി
മകരവിളക്ക് ഉത്സവം: മുന്നൊരുക്കങ്ങള്‍ തൃപ്തികരം- ജില്ലാ കളക്ടര്‍
കാനനപാത തുറക്കാന്‍ നടപടി പുരോഗമിക്കുന്നു
ശബരിമലയിലേക്കുള്ള തീര്‍ഥാടന പാതകള്‍ ശുചിയാക്കാന്‍ 501 വിശുദ്ധി സേനാംഗങ്ങള്‍
മഴ സാഹചര്യം: ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തീര്‍ഥാടനം: പോലീസ് നിര്‍ദേശങ്ങള്‍
മഴ കുറഞ്ഞാലും ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്
ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനം: ഇന്നും നാളെയും അനുവാദമില്ല
ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും: മന്ത്രി വീണാ ജോര്‍ജ്
ശബരിമല കര്‍ക്കിടക മാസപൂജ: പമ്പയിലും പരിസത്തും കടകള്‍ എല്ലാ ദിവസവും തുറക്കാമെന്ന് ജില്ലാ കളക്ടര്‍
മിഥുന മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും