Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

ചൈനീസ് സൂര്യനും ; ചൈനാ സൂര്യന് യഥാര്‍ത്ഥ സൂര്യനേക്കാള്‍ അഞ്ചിരട്ടി ചൂട്.

കൃത്രിമ സൂര്യനെ സൃഷ്ടിച്ച്‌ ചൈന .”കൃത്രിമ സൂര്യൻ” എന്ന് വിശേഷിപ്പിക്കപ്പെട്ട ചൈനയുടെ തകർപ്പൻ ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടർ ഔദ്യോഗികമായി സ്വിച്ച് ഓൺ ചെയ്തു . ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങള്‍ ഒരുക്കിയതിനു പിന്നാലെയാണ് സൂര്യനെയും ചൈന കൃത്രിമമമായി നിര്‍മ്മിച്ചത് .

ചൈനയുടെ “കൃത്രിമ സൂര്യന്‍” എന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ ടോകാമാക് റിയാക്‌ടര്‍ ഏതാണ്ട് പരിധിയില്ലാത്ത അളവില്‍ എമിഷന്‍-ഫ്രീ എനര്‍ജി പ്രദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് . ചൈനയുടെ ‘കൃത്രിമ സൂര്യന്‍’ ഏറ്റവും പുതിയ പരീക്ഷണത്തില്‍ 70 ദശലക്ഷം ഡിഗ്രിയില്‍ 17.36 മിനിറ്റ് ജ്വലിച്ചു . യഥാര്‍ഥ സൂര്യനേക്കാള്‍ അഞ്ചിരട്ടി ചൂടിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരീക്ഷണത്തില്‍ കൃത്രിമ സൂര്യന്‍ പ്രവര്‍ത്തിച്ചത്. യഥാര്‍ഥ സൂര്യനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ് സൃഷ്ടിക്കാന്‍ കൃത്രിമ സൂര്യനു കഴിയുമെന്ന് നേരത്തേ തന്നെ തെളിയിച്ചിരുന്നു.

ഇത് പത്തിരട്ടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് (ഈസ്റ്റ്) എന്ന് വിളിക്കപ്പെടുന്ന കൃത്രിമ സൂര്യൻ പരീക്ഷണങ്ങൾക്കിടെ 70,000,000 ഡിഗ്രി സെൽഷ്യസ് താപനിലയിൽ തൊട്ടതായി ചൈനയുടെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.പദ്ധതിക്ക് ചൈനയ്ക്ക് 943 ബില്യൺ ഡോളറാണ് ചിലവായത് .

കൃത്രിമ സൂര്യനെ നിര്‍മിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാര്‍ ആദ്യമായി അനുമതി നല്‍കുന്നത്. എന്നാല്‍ അന്നത്തെ പദ്ധതിയില്‍ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കന്‍ഡ് മാത്രമാണ് അന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റര്‍ ഉയരമുണ്ട്. 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 120 ദശലക്ഷം സെല്‍ഷ്യസാണ്. ഒരു ലക്ഷം സെക്കന്‍ഡ് സമയമെങ്കിലും ഈ ചൂട് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വാദം.

സൂര്യനുള്ളില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെ അനുകരിച്ചുകൊണ്ട് ‘പരിധിയില്ലാത്ത ഊര്‍ജം’ കൃത്രിമമായി സൃഷ്ടിക്കാന്‍ മനുഷ്യനെ സഹായിക്കും. 120 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ചൂട് 110 സെക്കന്‍ഡ് നേരത്തേക്കാണ് റിയാക്ടറില്‍ സൃഷ്ടിക്കാനായത്.