ലഡാക്ക് . ഗാൽവാൻ താഴ്വരയിൽ വീണ്ടും ഇന്ത്യ ശക്തി തെളിയിച്ചു . അടുത്തിടെ ഗാൽവൻ താഴ്വരയിൽ പതാക ഉയർത്തുമെന്ന് അവകാശപ്പെട്ട് ചൈന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ചൈനക്കുള്ള മറുപടിയായി ഗാൽവാനിൽ ത്രിവർണ പതാക ഉയർത്തുന്നതിന്റെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. പുതുവർഷത്തിൽ ഇന്ത്യൻ സൈനികർ ഗാൽവാനിൽ ത്രിവർണ പതാക ഉയർത്തുന്നത് കാണാം. , ചിത്രങ്ങളിൽ 30 സൈനികർ ത്രിവർണ്ണ പതാക യേന്തിയത് . പട്ടാളക്കാർ ആയുധങ്ങൾ വഹിച്ചി ട്ടുണ്ട് . ഒരു ത്രിവർണ്ണ പതാക ഇന്ത്യൻ പോസ്റ്റിലും മറ്റേ ത്രിവർണ്ണ പതാക സൈനികരുടെ കൈകളിലുമാണ്.
”ധീരരായ ഇന്ത്യന്‍ സേനാംഗങ്ങള്‍” എന്ന വിശേഷണത്തോടെ കേന്ദ്ര നീതിന്യായ മന്ത്രി കിരണ്‍ റിജിജുവും ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.
പുതുവര്‍ഷത്തില്‍ തങ്ങളുടെ ജനതക്ക് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ്, ഗല്‍വാന്‍ താഴ്വരയുടെ ഒരുഭാഗത്ത് ചൈനീസ് സേന അവരുടെ ദേശീയപതാക ഉയര്‍ത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 30 ഇന്ത്യന്‍ സൈനികര്‍ ദേശീയപതാകയേന്തി നില്ക്കുന്ന ദൃശ്യമാണ് പ്രതിരോധവൃത്തങ്ങള്‍ ചൊവ്വാഴ്ച പുറത്തുവിട്ടത്. ജനുവരി ഒന്നിനുതന്നെയുള്ള ചിത്രങ്ങളാണെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.
2020 മേയ് മുതല്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടരുന്ന പ്രദേശമാണ് ഗല്‍വാന്‍ താഴ്വര. കിഴക്കന്‍ ലഡാക്കും വടക്കന്‍ സിക്കിമും അടക്കം 10 അതിര്‍ത്തി പ്രദേശങ്ങളില്‍ പുതുവര്‍ഷാശംസകളുടെ ഭാഗമായി ജനുവരി ഒന്നിന് ഇന്ത്യ-ചൈന സേനകള്‍ പരസ്പരം മധുരം കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും ‘പതാക ഉയര്‍ത്തല്‍’ ശക്തിപ്രകടനം. ചൈന പതാക ഉയര്‍ത്തിയത് തീര്‍ത്തും അവരുടെ മേഖലയിലാണെന്നും, സംഘര്‍ഷം ഒഴിവാക്കുന്നതിനായി ഒഴിച്ചിട്ട ബഫര്‍ സോണില്‍ നിന്ന് അകലെയാണിതെന്നും ഇന്ത്യന്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
പാങ്ങോങ്ങ് തടാകതീരത്ത് നടന്ന രക്തരൂഷിത സംഘട്ടനങ്ങള്‍ക്കുശേഷം ഇരു രാജ്യങ്ങളും മേഖലയില്‍ തങ്ങളുടെ സൈനികസാന്നിധ്യം വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.