ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയെച്ചൊല്ലിയുള്ള തർക്കം സുപ്രീം കോടതിയിൽ എത്തി, കേസ് നാളെ പരിഗണിച്ചേക്കും.
പ്രധാനമന്ത്രി മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ച അന്വേഷിക്കാന്‍ ഉന്നതല സമിതി രൂപീകരിച്ചു.
അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം നല്കി. റിട്ട. ജഡ്ജി മെഹ്താബ് സിങ് ഗില്‍, ആഭ്യന്തര സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരാണ് അന്വേഷണസമിതിയിലുള്ളത്. സുരക്ഷാ വീഴ്ച യില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് മനീന്ദര്‍ സിങ് ഹരജി നല്കി. കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ബുധനാഴ്ചയാണ് ഒന്നിലധികം വികസന പദ്ധതികളുടെ തറക്കല്ലിടാന്‍ പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതോടെ 20 മിനിറ്റോളം മോദിയുടെ വാഹനവ്യൂഹം മേല്പാലത്തില് കുടുങ്ങുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇതനുസരിച്ച് അവര്‍ ആവശ്യമായ സുരക്ഷയും ക്രമീകരണങ്ങളും നടത്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറിക്കിയ പ്രസ്താവനയില്‍ പറയുന്നു. മോദിയുടെ സന്ദര്‍ശന വേളയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നതിനെ കുറിച്ച് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും പഞ്ചാബ് പൊലീസ് സുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തിന്റെ നേരിട്ടുള്ള വിവരങ്ങൾ രാഷ്ട്രപതിക്ക് ലഭിച്ചു, സുരക്ഷാ വീഴ്ചയിൽ രാഷ്ട്രപതിയും ആശങ്ക പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് അറിയിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.