നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിരങ്ങള്‍ പുറത്ത്. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.മലയാളത്തിലെ പ്രമുഖ ചാനലാണ് കത്ത് പുറത്തുവിട്ടത്. നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് സിദ്ദീഖിന്റെ പങ്കും കത്ത് വെളിപ്പെടുത്തുന്നുണ്ട്. ദിലീപ് ഗൂഢാലോചന നടത്തുമ്ബോള്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി കത്തില്‍ പറയുന്നു.
‘അമ്മ എന്ന സംഘടന ചേട്ടന് എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന് അറസ്റ്റിലായപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിലെ പലര്‍ക്കും ഒന്നും അറിയാത്തത് ചേട്ടന് അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ’ -സുനി കത്തില്‍ പറയുന്നു.ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പള്‍സര്‍ സുനി ആരോപിക്കുന്നുണ്ട്.
‘അമ്മയില്‍ ചേട്ടന് ഉള്‍പ്പെടെ എത്രപേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന് പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം. പരിപാടിയുടെ ലാഭം എത്രപേര്‍ക്ക് നല്‍കണമെന്നതും ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന് ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതായിരിക്കും’-കത്ത് തുടരുന്നു.
‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്ബ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന് തന്നെ തോണ്ടിയതല്ലേ’- കത്തില്‍ പറയുന്നു.
‘യജമാനന് നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം’ -പള്‍സര്‍ സുനി തുടരുന്നു.
കേസില്‍ തന്നെ കുടുക്കിയാല്‍ അറിയാവുന്ന എല്ലാകാര്യങ്ങളും പുറത്ത് പറയുമെന്നും പ്രതികളെയും സാക്ഷികളെയും വിലയ്ക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് സുനിയുടെ അമ്മയും വെളിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിന് മുമ്ബ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന് അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഗുജറാത്തില്‍ 1,026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി.
കളമശ്ശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീറും, സാബിറും, താജുദ്ദീനും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
നീരവ് മോദിയുടെ 250 കോടിയുടെ ആസ്തി ഇഡികണ്ടുകെട്ടി.
വളപട്ടണം ഐഎസ് തീവ്രവാദ കേസ് ;പ്രതികൾക്ക് ഏഴ് വര്‍ഷം തടവ് .
വിജയ് മല്യക്ക് നാല് മാസം തടവും രണ്ടായിരം രൂപ പിഴയും.
ആംനെസ്റ്റി ഇന്റര്‍നാഷണലിന് 51.72 കോടി പിഴയിട്ട് ഇ.ഡി; ആകാര്‍ പട്ടേലിന് 10 കോടി.
ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ചു; മാപ്പ് പറഞ്ഞ് ക്യാനഡയിലെ ആഗാഖാൻ മ്യൂസിയം.
ഉദയ്പുര്‍ കൊലപാതകം: യുഎപിഎ ചുമത്തി
ആര് ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച് നമ്ബി നാരായണന്
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
അസമിലെ പൊലീസ് സ്റ്റേഷന് കത്തിച്ചു: പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു .