നൂര്‍-സൂല്‍ത്താന്‍: ഇന്ധനവില വര്‍ധനയിലെ ആഭ്യന്തര പ്രതിഷേധം മൂലം സര്‍ക്കാരിന് രാജിവെച്ചൊഴിയേണ്ടി വന്ന കസാഖിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ റഷ്യന്‍ സൈന്യം എത്തിയതായി റിപ്പോര്‍ട്ട്.വിദേശ പരിശീലനം ലഭിച്ച “ഭീകരസംഘങ്ങളെ” നേരിടാൻ സഹായത്തിനായി പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് അഭ്യർത്ഥിച്ചതിനെത്തുടർന്ന് സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ പരിമിതമായ സമയത്തേക്ക് സമാധാന സേനാംഗങ്ങളുടെ എണ്ണം കസാക്കിസ്ഥാനിലേക്ക് പോകുമെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ ഫേസ്ബുക്കിൽ പറഞ്ഞു.
രാജ്യത്തെ ക്രമസമാധാനപാലനം വീണ്ടെടുക്കാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിനെ സഹായിക്കാനാണ് മോസ്കോയുടെ അധീനതയിലുള്ള സൈനിക സഖ്യം കസാഖിസ്ഥാനിലെത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യ, അര്‍മേനിയ, ബെലാറസ്, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിഖിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്ഗനൈസേഷന് (സി എസ് എസ് ടി ഒ) രാജ്യത്തെ പ്രശ്നങ്ങളില്‍ ഇടപെടണമെന്ന് കാസിം-ജോമാര്‍ട്ട് ടോകയേവ് ആവശ്യപ്പെട്ടിരുന്നു. കസാഖിസ്ഥാനില്‍ പ്രതിഷേധക്കാരും പൊലീസും സൈന്യവും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇത്.
അക്രമസംഭവങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ 12 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത് .
353 പൊലീസുകാര്‍ക്കും സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായും 12 പേര് കൊല്ലപ്പെട്ടതായുമാണ് അല്‍മാട്ടി സിറ്റി അധികൃതര്‍ അറിയിക്കുന്നത്. വ്യാഴാഴ്ച രാവിലെ, അല്‍മാട്ടിയുടെ പ്രധാന ചത്വരത്തില്‍ സൈന്യം പ്രവേശിച്ചപ്പോള്‍ വെടിവയ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.കസാക്കിസ്ഥാനിൽ മറ്റ് രാജ്യങ്ങൾ ഇടപെടുന്നതിനെതിരെ ക്രെംലിൻ മുന്നറിയിപ്പ് നൽകി, കാരണം തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് അവർ വിശ്വസിച്ചു. അമേരിക്കയാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്ന റഷ്യൻ ആരോപണം തെറ്റാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.
അതേസമയം നാഷണല്‍ ബാങ്ക് ഓഫ് കസാഖിസ്ഥാന്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പൂട്ടിയതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് പലയിടത്തും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനങ്ങളും തകരാറിലാണ്.
കഴിഞ്ഞ ദിവസവും അല്‍മാട്ടിയിലും മറ്റ് നഗരങ്ങളിലും അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയും വെടിവയ്പ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .