ധാക്ക : റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളുടെ കടകള്‍ ഇടിച്ചു തകര്‍ത്ത് ബംഗ്ലാദേശ് പോലീസ് . 3,000 റോഹിങ്ക്യന്‍ കടകളാണ് “നിയമവിരുദ്ധം” എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു പൊളിച്ചത് .
രാജ്യത്ത് റോഹിങ്ക്യകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും , അവര്‍ അനധികൃതമായി കടകള്‍ നടത്തുന്നുണ്ടെന്നും ബംഗ്ലാദേശ് ഡെപ്യൂട്ടി അഭയാര്‍ത്ഥി കമ്മീഷണര്‍ ഷംസുദ് ദൗസ പറഞ്ഞു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ദൗസ വ്യക്തമാക്കി.
അവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ആവശ്യമാണ്. ഞങ്ങള്‍ ഇതിനകം പരിസരത്ത് ഷെഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട് .എന്നാല്‍ നിയമവിരുദ്ധമായി ഇവര്‍ സ്ഥാപിക്കുന്ന കടകള്‍ അനുവദിക്കാനാകില്ലെന്നും ഷംസുദ് ദൗസ പറഞ്ഞു.
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ദുരിതാശ്വാസ സംഘടനകള്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും ഷംസുദ് ദൗസ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ജീവിക്കാന്‍ പാടുപെടുകയാണെന്നാണ് റോഹിങ്ക്യന്‍ അംഗങ്ങള്‍ പറയുന്നത് . റോഹിങ്ക്യന്‍ കുടുംബങ്ങള്‍ വലുതാണ്, അവര്‍ക്ക് നല്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവാണ് . കടകളില്‍ നിന്നുള്ള വരുമാനത്തെയാണ് പല കുടുംബങ്ങളും ആശ്രയിച്ചിരുന്നത് – റോഹിങ്ക്യന്‍ കമ്മ്യൂണിറ്റി നേതാവും അവകാശ പ്രവര്‍ത്തകനുമായ ഖിന് മൗംഗ് പറഞ്ഞു.
താല്‍ക്കാലിക കടകള്‍ തകര്‍ത്തത്, അഭയാര്‍ഥി ക്യാമ്ബുകളിലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചതായാണ് ഖിന് മൗംഗിന്റെ ആരോപണം .
നിലവില്‍ 850,000 റോഹിങ്ക്യന്‍ സമുദായാംഗങ്ങള്‍ ബംഗ്ലാദേശിലെ വിവിധ ക്യാമ്ബുകളില്‍ താമസിക്കുന്നു.റോഹിങ്ക്യന്‍ അഭയാര്‍ഥികളെ കൂടുതല്‍ ദുര്ബലരാക്കുന്നതാണ് ഈ പൊളിക്കല്‍ നടപടിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അധികൃതര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് സുമാത്ര ദ്വീപിലെ തീരത്ത് ബോട്ടില്‍ എത്തിയ റോഹിങ്ക്യക്കാര്‍ക്ക് തങ്ങളുടെ രാജ്യത്ത് അഭയം നല്‍കില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയിരുന്നു . ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറുടെ നിര്‍ദ്ദേശമാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ അഭ്യര്‍ത്ഥന തള്ളിയത്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം ആളുകളുമായാണ് ബോട്ട് എത്തിയത് .
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .