Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

ഇറ്റലിയില്‍നിന്ന് അമൃത്‌സറിലെത്തിയ വിമാനത്തിലെ 173 പേര്‍ക്ക് കൊവിഡ്.

അമൃത്‌സര്‍: ഇറ്റലിയില്‍നിന്ന് അമൃത്‌സറിലെത്തിയ വിമാനത്തിലെ 173 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

റോമില്‍നിന്നെത്തിയ യാത്രക്കാര്‍ക്കാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ മിലാനില്‍നിന്ന് അമൃത്‌സറിലെത്തിയ എയര്‍ഇന്ത്യ വിമാനത്തിലെ 125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയക്ക് 12.20ന് എത്തിയ വിമാനത്തില്‍ 285 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരെ സ്വന്തം നാടുകളില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.