Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു.

ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. യുപിയില്‍ ഏഴ് ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായും പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഓരോ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു.

തെരഞ്ഞെടുപ്പ് തീയതികള്‍
ഉത്തര്‍പ്രദേശ്

ഒന്നാം ഘട്ടം: ഫെബ്രുവരി 10
രണ്ടാംഘട്ടം: ഫെബ്രുവരി 14
മൂന്നാംഘട്ടം: ഫെബ്രുവരി 20
നാലംഘട്ടം: ഫെബ്രുവരി 23
അഞ്ചാംഘട്ടം: ഫെബ്രുവരി 27
ആറാംഘട്ടം: മാര്‍ച്ച്‌ 3
ഏഴാംഘട്ടം: മാര്‍ച്ച്‌ 7

പഞ്ചാബ്, ഉത്തരാഖണ്ഡ്,ഗോവ: ഫെബ്രുവരി 14

മണിപ്പൂര്‍: ഒന്നാംഘട്ടം ഫെബ്രുവരി 27, രണ്ടാംഘട്ടം മാര്‍ച്ച്‌ 3
ഫലപ്രഖ്യാപനം മാര്‍ച്ച്‌ 10.മൊത്തം 690 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും, യുപിയിൽ (403 സീറ്റുകൾ), പഞ്ചാബ് (117), ഉത്തരാഖണ്ഡ് (70), മണിപ്പൂർ (60), ഗോവ (40) .
കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോണ് പശ്ചാത്തലത്തില് ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.കേന്ദ്ര ആരോഗ്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിദഗ്ധർ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ എന്നിവരുമായി വിശദമായ ചർച്ച നടത്തിയ ശേഷമാണ് തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് കമ്മീഷൻ അറിയിച്ചു.

സുരക്ഷ ഉറപ്പാക്കാൻ, ജനുവരി 15 വരെ ഫിസിക്കൽ റാലികളും മീറ്റിംഗുകളും കമ്മീഷൻ വിലക്കിയിട്ടുണ്ട്.