ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ അത്യാഡംബര ഹോട്ടലായ മാന്ഡറിന് ഓറിയന്റല്‍ ഇനി ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തം.ഹോട്ടലിന് സ്റ്റൈലിഷ് ഓറിയന്റൽ ഫ്ലെയറും 244 അതിഥി മുറികളും സ്യൂട്ടുകളും ഉണ്ട്, എല്ലാമുറികളും തന്നെ അതിമനോഹരമായ നഗര കാഴ്ചകൾ നൽകുന്നതാണ് . സെൻട്രൽ പാർക്കിനെയും മാൻഹട്ടൻ സ്കൈലൈനിനെയും അഭിമുഖീകരിക്കുന്നു . ലോഞ്ച് ആഡംബര സൗകര്യങ്ങളിൽ ഉൾപ്പെടുന്നു; ഫൈവ്-സ്റ്റാർ മന്ദാരിൻ ഓറിയന്റൽ സ്പാ; അത്യാധുനിക ഫിറ്റ്നസ് സെന്റർ; 75 അടി ലാപ് പൂളും ഉൽപ്പെടുന്നു.
കേമാന്‍ ഐലന്‍ഡ്സിലെ കൊളംബസ് സെന്റര്‍ കോര്‍പ്പറേഷനില്‍ (കേമാന്‍) നിന്ന് മൂലധന ഓഹരികളും ഹോട്ടലിന്റെ പരോക്ഷ പ്രമോട്ടര്‍മാരില്‍ നിന്ന് 73.37 ശതമാനം ഓഹരികളുമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് സ്വന്തമാക്കിയത്.
9.81 കോടി ഡോളറിന്റേതാണ് (ഏകദേശം 729 കോടി രൂപ) ഇടപാട്. 2003ല്‍ സ്ഥാപിതമായ ഹോട്ടല്‍ നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗത്തെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഹോട്ടലിനെ റിലയന്‍സ് ഏറ്റെടുത്തത്. ഇംഗ്ളണ്ടിലെ ബക്കിംഗ്ഹാംഷെയറിലുള്ള 300 ഏക്കര്‍ സ്റ്റോക്ക് പാര്‍ട്ടി ക്ളബ്ബിനെ ഏറ്റെടുത്ത ഇ.ഐ.എച്ചിലും (ഒബ്റോയ് ഹോട്ടല്‍സ്) റിലയന്‍സിന് നിക്ഷേപമുണ്ട്.
മുംബയിലെ ബാന്ദ്ര-കുര്‍ള കോംപ്ളക്സില്‍ കണ്വെന്ഷന് സെന്ററും ഹോട്ടലും നിര്‍മ്മിക്കുന്നുമുണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
പഴയ വാഹന വിൽപ്പന ഇനി പഴയതു പോലെ നടക്കില്ല.
എയർ ഇന്ത്യയിലേക്ക് വൻ മുലധനം ഇറക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
പാല് വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ജെ.ചിഞ്ചുറാണി