ന്യൂ ഡൽഹി : ഏകീകൃത സിവില്‍ കോഡില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. നിയമ കമ്മീഷന് ഈ വിഷയം പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു.
കോടതിയില്‍ വന്ന ഹര്‍ജിയെ എതിര്‍ത്ത് കൊണ്ടായിരുന്നു സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. കമ്മീഷന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ സര്‍ക്കാര്‍ ഈ വിഷയം പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം വിവിധ മതവിഭാഗത്തിലുള്ളവര്‍ പലതരം മതനിയമങ്ങളും വൈവാഹിക നിയമങ്ങളുമാണ് പിന്തുടരുക. അത് രാഷ്ട്രത്തിന്റെ ഐക്യത്തിന് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ഉപാധ്യായയാണ് കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ഏകീകൃത സിവില്‍ നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ഹര്‍ജി. ഇതിന് നിയമ മന്ത്രാലയമാണ് മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന് പാര്‍ലമെന്റ് നിയമപ്രകാരം നിയമങ്ങള്‍ പാസാക്കാം. പുറത്തുനിന്നുള്ള അധികാര കേന്ദ്രമോ മറ്റോ ഒരു നിയമം നടപ്പിലാക്കാന്‍ വേണ്ട നിര്‍ദേശം നല്കാന് സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തീരുമാനിക്കേണ്ട വിഷയമാണ്. കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്കാന് പാടില്ലെന്നും മന്ത്രാലയം പറഞ്ഞു. ഒരു നിയമം നടപ്പാക്കണോ വേണ്ടയോ എന്നൊക്കെ പാര്‍ലമെന്റാണ് തീരുമാനിക്കുന്നതെന്നും അവര്‍ കോടതിയെ അറിയിച്ചു.
ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡില്‍ ഒരു കരട് രേഖ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. രാജ്യത്തിന്റെ മതേതര ജനാധിപത്യ റിപബ്ലിക്ക് സംരക്ഷിക്കുകയാണ് മന്ത്രി പറഞ്ഞ വകുപ്പ് പ്രകാരം പറയുന്നത്. എല്ലാ മത വിഭാഗങ്ങളെയും ഒരേ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയും, രാജ്യം അനുശാസിക്കുന്ന നിയമപ്രകാരം അവരെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് ഏകീകൃത സിവില്‍ കോഡില്‍ പറയുന്നത്. നിലവില്‍ പലവിധ വ്യക്തിനിയമങ്ങളാണ് പല മതങ്ങളും നടപ്പാക്കുന്നത്. പല മതങ്ങള്‍ക്കും അവരുടേതായ വിവാഹ നിയമങ്ങള്‍ വരെയുണ്ട്.
അതേസമയം പഠനം നടത്തിയിട്ട് അതില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നിയമം നടപ്പാക്കാന്‍ നിയമ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ച്ചത്തെ സമയം കേന്ദ്രത്തിന് നേരത്തെ സുപ്രീം കോടതി നല്‍കിയിരുന്നു. ഈ വിഷയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിലപാട് അറിയിക്കാനായിരുന്നു ഇത്രയും സമയം. ഇത് അവസാനത്തെ അവസരമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയില്‍ രണ്ട് ഹര്‍ജികളാണ് പരിഗണനയിലുള്ളത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.