Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

വോകി ടോകി കൈവശംവച്ചു ;ഓങ് സാന്‍ സൂ ചിക്ക് വീണ്ടും 4 വര്‍ഷം കൂടി തടവ് ശിക്ഷ.

നെയ്പിഡോ : കോവിഡ് ചട്ടം ലംഘിച്ചു, വോകി ടോകി കൈവശംവച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ മ്യാന്‍മറില്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ജനകീയ നേതാവ് ഓങ് സാന്‍ സൂ ചിക്ക് വീണ്ടും നാല് വര്‍ഷം കൂടി തടവ് ശിക്ഷ.

മൂന്ന് കേസുകളിലായാണ് നാല് വര്‍ഷത്തെ തടവുശിക്ഷ.

വോകി ടോകി കൈവശം വച്ചതിന് രണ്ടുവര്‍ഷവും കോവിഡ് ചട്ടം ലംഘിച്ചതിന് രണ്ടുവര്‍ഷവും ശിക്ഷ അനുഭവിക്കണം. ഓങ് സാന്‍ സൂ ചിക്കെതിരെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം 11 കേസുകളാണ് എടുത്തിട്ടുള്ളത്. ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ടാണ് കോവിഡ് ചട്ടം ലംഘിച്ചെന്ന കേസുകള്‍.

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടി, ലൈസന്‍സില്ലാത്ത വോകി ടോകി ഉപയോഗിച്ചു, കോവിഡ് ചട്ടം ലംഘിച്ചു, തുടങ്ങിയ ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നുവെങ്കിലും രാജ്യത്തിനകത്തും പുറത്തുമുള്ള സമ്മര്‍ദങ്ങളെ അവഗണിച്ച്‌ പട്ടാളം വിചാരണയുമായി മുന്നോട്ട് പോകുകയാണ്.

കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സൂ ചി നയിക്കുന്ന പാര്‍ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും പട്ടാള അനുകൂല കക്ഷികള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടന്നുവെന്നാരോപിച്ച്‌ പട്ടാളം രംഗത്തുവന്നെങ്കിലും തിരഞ്ഞെടുപ്പ് കമിഷന്‍ അതു തള്ളി. പിന്നാലെ സൂ ചി അടക്കമുള്ള നേതാക്കളെ പട്ടാളം തടവിലാക്കി.കഴിഞ്ഞ ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ 76-കാരനെതിരെ ചുമത്തിയ ഒരു ഡസനോളം കേസുകളിൽ ഉൾപ്പെടുന്നു.

തുടര്‍ന്ന് പട്ടാള നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ ഫേസ്ബുക് പേജിലൂടെ സൂ ചി നടത്തിയ ആഹ്വാനമാണ് അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കേസിന് കാരണമായത്. കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചാല്‍ സര്‍കാരിലെ ഉന്നതപദവികള്‍ വഹിക്കാനോ പാര്‍ലമെന്റ് അംഗമാകാനോ ഭരണഘടനാ ചട്ടം അനുവദിക്കുന്നില്ല.എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, അവൾക്ക് 100 വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാം