തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങൾ കുറച്ചു കൊണ്ട് വരുന്നതിനായി 140 നിയോജക മണ്ഡലങ്ങളിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് ജനകീയ യജ്ഞം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാറശ്ശാല താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ നവീകരിച്ച അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും ആധുനിക ഓപ്പറേഷന് തീയറ്ററുകളുടെയും ഉദ്ഘാടനം ഓൺലൈൻ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
പ്രമേഹം, രക്ത സമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയും മറ്റു അനുബന്ധ രോഗങ്ങളും കുറച്ച് കൊണ്ട് വരികയാണ് പദ്ധതിയുടെ ഉദ്ദേശ്യം. മുപ്പതു വയസിനു മേൽ പ്രായമുള്ള എല്ലാവരുടെയും മെഡിക്കൽ ചെക്കപ്പ് നടത്തി റിസ്ക് ഫാക്ടർ കുറയ്ക്കാൻ ഈ പദ്ധതി വഴി സാധിക്കും. അടുത്ത വർഷം മൂന്ന് പഞ്ചായത്തുകളിൽ പദ്ധതി വ്യാപിപ്പിക്കും. അങ്ങനെ മൂന്നാം വർഷമാകുമ്പോൾ എല്ലാ പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ഈ പദ്ധതി പൂർത്തിയാക്കാനാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.
കൂടാതെ കാൻസറുമായി ബന്ധപ്പെട്ട് വിവിധ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക കാൻസർ കെയർ രജിസ്റ്റർ തയ്യാറാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് കര്‍മവും ചടങ്ങിൽ നിര്‍വഹിച്ചു.
രണ്ട് ഘട്ടമായി 3.15 കോടി രൂപ മുടക്കിയാണ് ബ്ലോക്കിന്റെ പണി പൂർത്തീകരിച്ചത്. താഴത്തെ നിലയിൽ കൺസൾട്ടന്റ് മുറികൾ, വെയിറ്റിങ് ഏരിയ എന്നിവയും ഒന്നാമത്തെ നിലയിൽ രണ്ട് ഓപ്പറേഷൻ തീയേറ്റർ, ഡെലിവറി റൂം, വാർഡ് എന്നിവയും രണ്ടാമത്തെ നില കുട്ടികളുടെ വാർഡായുമാണ് ക്രമീകരിച്ചിരിക്കുന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കോവിഡ് ; നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കി .
യുഎസിൽ കുരങ്ങുപനി ബാധിച്ച ഗർഭിണിയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി.
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു.
പുതിയ ഒമൈക്രോണ്‍ വകഭേദം : വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന.
ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
മെഡിസെപ്പ് അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും
കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി നല്കി കേന്ദ്രം.
ഇന്ത്യയുടെ വാക്സിനേഷന് യജ്ഞം ലോക രാഷ്ട്രങ്ങള്‍ക്ക് പാഠം: ബില്‍ ഗേറ്റ്സ്.
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ഷിഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം