ചണ്ഡീഗഢ്: ബിജെപിയും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ധാരണയായി.
ഏകദേശം 60 ശതമാനം സീറ്റുകള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പാര്‍ട്ടിക്ക് നല്‍കും. 40 ശതമാനത്തോളം സീറ്റുകള്‍ ബിജെപിയ്ക്ക് നല്‍കും.
ഈ സഖ്യത്തിന്റെ ഭാഗമായ സുഖ്ദേവ് സിങ് ധിന്‍സയുടെ ശിരോമണി അകാലി ദള്‍ (സംയുക്ത്) പാര്‍ട്ടിക്ക് 12 മുതല്‍ 15 സീറ്റുകള്‍ വരെ നല്‍കും. ഇതിനോടകം ബിജെപി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നീ പാര്‍ട്ടികള്‍ മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് വീതം പ്രതിനിധികള്‍ ഉള്‍പ്പെട്ട ആറംഗസമിതിയാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുക. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടിക്ക് വേണ്ടി മകന് രണീന്ദര്‍ സിങ്, ജനറല്‍ ടിഎസ് ഷെര്‍ഗില്‍ എന്നിവരും ശിരോമണി അകാലി ദളിന്റെ (സംയുക്ത്) നിര്‍മ്മല്‍ സിങ്ങ്, പര്‍വീന്ദര്‍ സിങ്ങ് എന്നിവരും ബിജെപിയുടെ സുഭാഷ് ശര്‍മ്മ, ദയാല്‍ സിങ് സോധി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
പഞ്ചാബ് നിയമസഭയിലേക്ക് ആകെ 117 സീറ്റുകളാണുള്ളത്. മൂന്ന് മേഖലകളായി തിരിച്ചാല്‍ മാള്‍വയില്‍ 69 സീറ്റുകളും മാജയില്‍ 25 സീറ്റുകളും ദൊവാബ മേഖലയില്‍ 23 സീറ്റുകളുമാണുള്ളത്.
ഇതിനിടെ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ്ങിനെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.