കല്‍പ്പറ്റ : വയനാട് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
റിസോര്‍ട്ടില്‍ നടന്നത് ക്വട്ടേഷന്‍ തലവന്മാരുടെ പാര്‍ട്ടിയായിരുന്നെന്നാണ് വിവരം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെയൊക്കെ തന്നെ പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി പെരുമ്ബാവൂര്‍ അനസും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി തെളിവുകള്‍ ലഭിച്ചു.
വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ടിപി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര് പിടിയിലായിരുന്നു. എംഡിഎംഎ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. പാര്‍ട്ടി നടക്കുന്നത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി ഷാഡോ പോലീസും റിസോര്‍ട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു ഇവരുടെ താമസം. ഗുണ്ടാനേതാവ് കമ്ബളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത് എന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയോടെയാണ് വയനാട് എസ്പിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി പി മനോജ് കുമാര്‍ (48), കമ്ബളക്കാട് ചെറുവനശ്ശേരി സി എ മുഹസിന് (27), മീനങ്ങാടി പടിക്കല്‍ പി ആര് അഷ്കര്‍ അലി (26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്ബില് ഒ.പി അജ്മല്‍ (28), പാനൂര്‍ ആക്കോല്‍ മീത്തല്‍ എ എം സുധേഷ് (43), കമ്ബളക്കാട് കളം പറമ്ബില്‍ കെ എം ഫഹദ് (26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. 15 പേര്‍ക്കെതിരെ മയക്കുമരുന്ന് കേസും, ഒരാള്‍ക്കെതിരെ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.
അതേസമയം ടിപി വധക്കേസ് പ്രതികള്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ് കഴിയുന്നത് എന്നും ലഹരി പാര്‍ട്ടി നടത്തിയതില്‍ അത്ഭുതമില്ലെന്നും കെ കെ രമ എംഎല്‍എ തുറന്നടിച്ചു. കൊറോണ ആനുകൂല്യം ഏറ്റവുമധികം അനുഭവിക്കുന്നത് ഇവരാണ്. പ്രതികളെ എന്തുകൊണ്ട് ജയിലിലേക്ക് അയക്കുന്നില്ല എന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഗുജറാത്തില്‍ 1,026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ പിടികൂടി.
കളമശ്ശേരി ബസ് കത്തിക്കല്‍; തടിയന്റവിട നസീറും, സാബിറും, താജുദ്ദീനും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
നീരവ് മോദിയുടെ 250 കോടിയുടെ ആസ്തി ഇഡികണ്ടുകെട്ടി.
വളപട്ടണം ഐഎസ് തീവ്രവാദ കേസ് ;പ്രതികൾക്ക് ഏഴ് വര്‍ഷം തടവ് .
വിജയ് മല്യക്ക് നാല് മാസം തടവും രണ്ടായിരം രൂപ പിഴയും.
ആംനെസ്റ്റി ഇന്റര്‍നാഷണലിന് 51.72 കോടി പിഴയിട്ട് ഇ.ഡി; ആകാര്‍ പട്ടേലിന് 10 കോടി.
ഹിന്ദു ദൈവങ്ങളെ വികലമായി ചിത്രീകരിച്ചു; മാപ്പ് പറഞ്ഞ് ക്യാനഡയിലെ ആഗാഖാൻ മ്യൂസിയം.
ഉദയ്പുര്‍ കൊലപാതകം: യുഎപിഎ ചുമത്തി
ആര് ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച് നമ്ബി നാരായണന്
തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടികൂടി
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം
അസമിലെ പൊലീസ് സ്റ്റേഷന് കത്തിച്ചു: പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്തു .