Agriculture

Entertainment

January 27, 2023

BHARATH NEWS

Latest News and Stories

യു പി തെരഞ്ഞടുപ്പ് അടുത്തതോടെ മറുകണ്ടം ചാടി സീറ്റ് മോഹികൾ .

ഡൽഹി .യോഗി സര്‍ക്കാരിലെ വനം വകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാനും,മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജി വച്ചു .സ്വാമി പ്രസാദ് മൗര്യസ്ഥാനം രാജിവച്ച്‌ സമാജ് വാദി പാര്‍ട്ടിയിലാണ് ചേര്‍ന്നത്.
പിന്നാലെ നാല് എംഎല്‍എമാരും ബിജെപി വിട്ടു. സ്വാമി പ്രസാദ് മൗര്യയെ പിന്തുണച്ചാണ് തങ്ങളും പാര്‍ട്ടി വി ടുന്നത് എന്നാണ് ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചത് .
പുറകെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ബുധനാഴ്ച ബിജെപിയിലും ചേര്‍ന്നു.
കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സെയ്‌നി, സമാജ് വാദി പാര്‍ട്ടി എംഎല്‍എ ഹരിഓം യാദവ്, മുന്‍ സമാജ് വാദി എംഎല്‍എ ധര്‍മ്മപാല്‍ യാദവ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.