ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ആഗോള സൂര്യനമസ്കാര പരിപാടി സംഘടിപ്പിക്കുന്നു.
കോവിഡ് -19 ന്റെ നിലവിലെ പുനരുജ്ജീവനത്തിൽ മകരസംക്രാന്തിയിലെ സൂര്യനമസ്കാർ പ്രദർശനം കൂടുതൽ പ്രസക്തമാണെന്ന് വ്യാഴാഴ്ച വെർച്വൽ പ്രസ് മീറ്റിൽ ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു. “സൂര്യ നമസ്കാരം ചൈതന്യവും പ്രതിരോധശേഷിയും വളർത്തുന്നു, അതിനാൽ കൊറോണയെ അകറ്റി നിർത്താൻ കഴിയുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. പരിപാടിയിൽ 75 ലക്ഷം ആളുകളെ പങ്കെടുപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, എന്നാൽ രജിസ്ട്രേഷനും ഞങ്ങളുടെ തയ്യാറെടുപ്പും കാണുമ്പോൾ, ഒരു കോടി പരിധി കടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
മകരസംക്രാന്തി ദിനത്തിലാണ് സൂര്യ നമസ്കാര പരിപാടി നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സൂര്യ നമസ്കാരം പതിവാക്കുന്നതിലൂടെ മനുഷ്യന്റെ ചൈതന്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു. ശരീരത്തിന് കൂടുതല്‍ പ്രതിരോധ ശക്തി കൈവരിക്കാനാകുന്നതിലൂടെ കൊറോണയെ അകറ്റി നിര്‍ത്താന്‍ ഇത് കൂടുതല്‍ സഹായിക്കുന്നുവെന്ന് ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും, വിദേശത്തു നിന്നുമുള്ള എല്ലാ പ്രമുഖ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും, ഇന്ത്യന്‍ യോഗ അസോസിയേഷന്, നാഷണല്‍ യോഗ സ്പോര്‍ട്സ് ഫെഡറേഷന്, യോഗ സര്ട്ടിഫിക്കേഷന് ബോര്‍ഡ്, നിരവധി സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പങ്കെടുക്കുന്നവരും യോഗാ പ്രേമികളും അതത് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് ലിങ്കുകള്‍ ആയുഷ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാം:
https://yoga.ayush.gov.in/suryanamaskar
https://yogacertificationboard.nic.in/suryanamaskar/
https://www.75suryanamaskar.com
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കോവിഡ് ; നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കി .
യുഎസിൽ കുരങ്ങുപനി ബാധിച്ച ഗർഭിണിയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി.
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു.
പുതിയ ഒമൈക്രോണ്‍ വകഭേദം : വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന.
ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
മെഡിസെപ്പ് അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും
കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി നല്കി കേന്ദ്രം.
ഇന്ത്യയുടെ വാക്സിനേഷന് യജ്ഞം ലോക രാഷ്ട്രങ്ങള്‍ക്ക് പാഠം: ബില്‍ ഗേറ്റ്സ്.
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ഷിഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം