ന്യൂഡല്‍ഹി : സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് ഇടയാക്കിയ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
അപകടത്തിന് കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം കാരണം കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. അപകടത്തിന് പിന്നില്‍ അട്ടിമറിയോ യന്ത്രത്തകരാറോ അശ്രദ്ധയുമുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലാണ് വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.
കുനൂരില്‍ ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ പതിനാല് പേര് കൊല്ലപ്പെട്ട ദുരന്തം നടന്ന ഡിസംബര്‍ എട്ടിന് തന്നെ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍്റെ നേതൃത്വത്തില്‍ മൂന്ന് സേനകളും ചേര്‍ന്നായിരുന്നു അന്വേഷണം. ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും സംഘടന പരിശോധിച്ചു. ദുരന്തത്തിന്‍്റെ ദൃക്സാക്ഷികളുമായും രക്ഷാപ്രവര്‍ത്തകരുമായും സംസാരിച്ചാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറും ഇല്ലായിരുന്നു. പൈലറ്റിന് ഹെലികോപ്റ്ററിനറെ പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നു.അത്തരം ഘട്ടങ്ങളില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്ബോള്‍ പൈലറ്റിന് കണക്കുകൂട്ടലില്‍ പിഴവുണ്ടാകാം. അത്തരത്തിലുള്ള കണ്ട്രോള്ഡ് ഫ്ളൈറ്റ് ഇന്‍ടു ടെറയിന്‍ എന്നു വിളിക്കുന്ന പിഴവാകാം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.