വാഷിംഗ്ടണ്‍: ടെക്സസിലെ ജൂതപ്പള്ളിയില്‍ ഇന്നലെയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക. ആക്രമണത്തില്‍ പിടിയിലായ ബ്രിട്ടീഷ് ഭീകരനെ പോലീസ് വെടിവെച്ചു കൊന്നു.മാലിക് ഫൈസല്‍ അക്രമിനെയാണ് പോലീസ് വെടിവെച്ച് കൊന്നത്. സംഭവത്തില്‍ രണ്ട് കൗമാരക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മാഞ്ചസ്റ്റര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
പത്ത് മണിക്കൂര്‍ നേരമാണ് ജൂതപള്ളിയിലെ റബ്ബി(പുരോഹിതന്) സൈട്രോണ്‍ വാക്കര്‍ ഉള്‍പ്പെടെ നാല് പേരെ ബന്ദികളാക്കിയത്. എഫ്ബിഐ പള്ളിയ്ക്കുള്ളില്‍ പ്രവേശിച്ചാണ് ഇവരെ മോചിപ്പിച്ചത്. സമൂഹമാദ്ധ്യമത്തില്‍ ലൈവില്‍ വന്നാണ് ജൂതപ്പള്ളി കയ്യേറിയ വിവരം മിലിക് ഫൈസല്‍ അറിയിക്കുന്നത്. ബന്ദികളാക്കിയവരെ വധിക്കുമെന്നും മാലിക് ഫൈസല്‍ ഭീഷണി മുഴക്കിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. പ്രാഥമിക വിലയിരുത്തലില്‍ ഭീകരാക്രമണമെന്നാണ് ജോ ബൈഡന് സംഭവത്തെ വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് ജൂതപള്ളിയും പരിസരവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വായ്ദ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖിയെ വിട്ടയക്കമെന്നാണ് അക്രമിയുടെ ആവശ്യം. ഇവരുടെ സഹോദരന് മുഹമ്മദ് സിദ്ദിഖിയാണ് അക്രമിയെന്നാണ് വിവരം. അമേരിക്കയില്‍ 86 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഭീകര വനിതയായ ആഫിയ സിദ്ദിഖി.
ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിയിലുള്ള ഫെഡറല്‍ മെഡിക്കല്‍ സെന്റര്‍ ജയിലിലാണ് സിദ്ദിഖി ഇപ്പോള്‍ തടവില്‍ കഴിയുന്നത്. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അക്രമി ലൈവിൽ വന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .