Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

യു പി യിൽ മുലായം സിംഗ് യാദവിന്റെ വീട്ടിൽ കയറി ബിജെപി . കോൺഗ്രസ് വനിതാ മുഖവും പാർട്ടി വിട്ടു.

ലക്നൗ: യുപി യില്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ മു​ഖ​മാ​യി​രു​ന്ന പ്രി​യ​ങ്ക മൗ​ര്യ ബി​ജെ​പി​യി​ലേ​ക്ക്. കോണ്‍ഗ്രസിന്റെ ലഡ്കി ഹൂം ലാഡ് സക്തി ഹൂം എന്ന ക്യാമ്ബയിന്റെ മുഖമായിരുന്നു പ്രിയങ്ക. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന ക്യാമ്ബയിനാണിത്. അതേസമയം മുലായംസിങ് യാദവിന്റെ കുടുംബത്തില്‍നിന്നുളളവരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. മുലായത്തിന്റെ മരുമകള്‍ അപര്‍ണ ബിസത് യാദവിനുപിന്നാലെയാണ് ഭാര്യാ സഹോദരനായ പ്രമോദ് ഗുപ്ത ബിജെപിയിലേക്കെന്നാണ് സൂചന.

മുലായത്തിന്റെ രണ്ടാം ഭാര്യ സുധാ ഗുപ്തയുടെ സഹോദരനാണ് പ്രമോദ് ഗുപ്ത. ഔദ്യോഗികമായ പാര്‍ട്ടി പ്രവേശം താമസിയാതെ നടക്കും.

അപര്‍ണ യാദവിനു മുമ്ബ് മുലായത്തിന്റെ സോഹദര പുത്രി സന്ധ്യ യാദവ് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.

മുലായത്തിന്റെ ബന്ധുക്കളായ ഹരി ഓം യാദവും നേരത്തെ ബിജെപിയിലെത്തിയിരുന്നു