Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ഉത്തർ പ്രദേശ് തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി.

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി.
ഡ​ല്‍​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വ​ച്ച്‌ ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​മാ​ണ് പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.യുവാക്കളുടെ ശക്തിയാൽ നയിക്കപ്പെടുന്ന ‘പുതിയ യുപി’ കെട്ടിപ്പടുക്കാനാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ചടങ്ങിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. പ്രകടന പത്രികയിൽ, പൊതുമേഖലയിലെ ‘വലിയ ബാക്ക്‌ലോഗ്’ തൊഴിലവസരങ്ങൾ പാർട്ടി നികത്തു മെന്നും , 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കു മെന്നും അതിൽ എട്ട് ലക്ഷം സ്ത്രീകൾക്കായി മാറ്റി വെക്കും എന്നുമാണ് പറഞ്ഞിട്ടുള്ളത് .

സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നം റിക്രൂട്ട്‌മെന്റാണെന്നും യുവാക്കൾ നിരാശയിലാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. യുവാക്കളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന പാർട്ടി ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി 40 ശതമാനം ടിക്കറ്റുകൾ സംവരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും, വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും