കോഴിക്കോട് . കോവിഡ് ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതും പുതിയവ നല്‍കുന്നതും ഇന്‍ഷുറന്‍സ് കമ്ബനികള്‍ നിര്‍ത്തി.വന്‍ സാമ്ബത്തിക ബാധ്യതയാണു കാരണം. ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങള്‍ വരുന്ന സാഹചര്യത്തിലാണു ഇന്‍ഷുറന്‍സ് കമ്ബനികളുടെ ഒളിച്ചോട്ടം. കോവിഡ് അതിവ്യാപനമുള്ളതിനാല്‍, നിരവധി പേര് കോവിഡ് പോളിസി നീട്ടിയെടുക്കാന്‍ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കും താല്പര്യമില്ല. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
കോവിഡ് പോളിസികളുടെ പ്രീമിയം കുറവായിരുന്നതും നഷ്ടകാരണമായി. മൂന്നുമാസ പോളിസിക്കു 350 രൂപ അധികത്തുക നല്കുന്ന ഒരു രോഗിക്കു 50,000 രൂപയുടെ കവറേജാണു ലഭിച്ചത്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കമ്ബനികള്ക്കിതു താങ്ങാന്‍ കഴിയാത്തതായി. പ്രായം ചെന്നവര്‍ക്കു ഒമ്ബതു മാസക്കാല പോളിസിയായിരുന്നു. മെഡിക്ലെയ്മായി 50,000 രൂപ മുതല്‍ ഒമ്ബതു ലക്ഷം രൂപവരെ കൊടുക്കേണ്ടതായി വന്നു.
മുമ്ബ്, മരണനിരക്കു കുറവായിരുന്നു, എന്നാല്‍ മരണനിരക്ക് ഉയരുമ്ബോള്‍ ക്ലെയിമുകള്‍ നല്കാന് പ്രീമിയംതുക പര്യാപ്തമല്ലാത്ത സ്ഥിതിയാണ്. കോവിഡ് വെറും ജലദോഷമോ പനിയോ അല്ലെന്നും ഇതു ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും അവയവങ്ങളെയും പ്രത്യേകിച്ചു ശ്വാസകോശത്തെയും നശിപ്പിക്കുന്നുവെന്നുമാണു ഇന്‍ഷുറന്‍സ് കമ്ബനികളുടെ വാദം.
കോവിഡ് ചികില്‍സയ്ക്കായി ആശുപത്രികള്‍ വന്‍തുക വാങ്ങുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കോടതിയും ശക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതോടെ നിശ്ചയിച്ച പ്രീമിയം തുക വലിയ നഷ്ടമാണുണ്ടാക്കിയത്. സര്‍ക്കാര്‍ ചികില്‍സാ നിരക്കു നിജപ്പെടുത്തിയതും കൂടുതല്‍ രോഗികള്‍ ഗവ. ആശുപത്രികളെ ആശ്രയിച്ചതും പ്രതിരോധ വാക്സിന് വന്നപ്പോള്‍ ആശുപത്രികേസുകള്‍ കുറഞ്ഞതും ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കു തിരിച്ചടിയായി. ചികില്‍സാ ചെലവിനു പുറമേ ഒരു സ്വകാര്യ കമ്ബനി പ്രതിദിന ബെനഫിറ്റായി ആയിരം രൂപ വീതം നല്കി. ഇതും വന്‍ ബാധ്യതയാണു കമ്ബനിയ്ക്കുണ്ടായത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കോവിഡ് ; നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കി .
യുഎസിൽ കുരങ്ങുപനി ബാധിച്ച ഗർഭിണിയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി.
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു.
പുതിയ ഒമൈക്രോണ്‍ വകഭേദം : വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന.
ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
മെഡിസെപ്പ് അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും
കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി നല്കി കേന്ദ്രം.
ഇന്ത്യയുടെ വാക്സിനേഷന് യജ്ഞം ലോക രാഷ്ട്രങ്ങള്‍ക്ക് പാഠം: ബില്‍ ഗേറ്റ്സ്.
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ഷിഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം