Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

സഖ്യസേനയുടെ തിരിച്ചടിയിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ജയിൽ തകർന്നു. നിരവധി പേർ മരിച്ചു.

സനാ : വടക്കന്‍ യെമനില്‍ ഹൂതി വിമതര്‍ നിയന്ത്രിച്ചിരുന്ന ജയിലിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട്.70ലേറെ പേരുടെ മൃതദേഹങ്ങള്‍ സമീപ ആശുപത്രികളില്‍ എത്തിച്ചെന്നാണ് ലഭ്യമായ വിവരം. ഹൂതികളുടെ കേന്ദ്രമായ സാദയില്‍ നടന്ന വ്യോമാക്രമണത്തിന് പുറമേ ഹൊദെയ്‌ദയില്‍ യെമനിലെ പ്രധാന ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. യെമനിലെ ഇന്റര്‍നെറ്റ് ബന്ധം ഇതോടെ തകരാറിലായിരിക്കുകയാണ്. തുറമുഖ നഗരമായ ഹൊദെയ്‌ദയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഹൊദെയ്‌ദയിലെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് സൗദി സഖ്യസേന അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാദയിലെ വ്യോമാക്രമണത്തില്‍ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച അബുദാബിയില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സൗദി സഖ്യസേന യെമനില്‍ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്.