Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

രണ്ട് മുഖ്യമന്ത്രി, മൂന്ന് ഉപമുഖ്യമന്ത്രി യു പി യെ ഞെട്ടിച്ച് ഒവൈസി.

ന്യൂഡൽഹി.യു പി തെരഞ്ഞെടുപ്പിൽ പുതിയ സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബാബു സിം​ഗ് കുശ്വാലയും ഭാരത് മുക്തി മോര്‍ച്ചയുമായാണ് ഒവൈസി സഖ്യത്തിലായത്.കുഷ്‌വാഹയുടെ ജന്‍ അധികാര്‍ പാര്‍ട്ടിയും ഭാരത് മുക്തി മോര്‍ച്ചയും ചേര്‍ന്നാണ് ഭാഗീധരി പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരില്‍ ഉവൈസി ‘മൂന്നാം മുന്നണി’ രൂപീകരിച്ചത്.സഖ്യം അധികാരത്തിലെത്തിയാല്‍ രണ്ട് മുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.ഒരാള്‍ ഒബിസി വിഭാ​ഗത്തില്‍ നിന്നും മറ്റൊരാള്‍ ദളിത് വിഭാ​ഗത്തില്‍ നിന്നുമായിരിക്കും. മുസ്ലിം വിഭാ​ഗത്തില്‍ നിന്ന് ഉള്‍പ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്ന് ഒവൈസി വ്യക്തമാക്കി.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ മുതല്‍ തന്നെ ഒവൈസി ആരംഭിച്ചു. സംസ്ഥാനത്തുടനീളം സഞ്ചരിച്ച്‌ ജനങ്ങളുമായി സംവദിച്ച്‌ വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് എഐഎംഐഎം.