Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

പഞ്ചാബില്‍ ബി.ജെ.പി. 65 സീറ്റില്‍ പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ 37.

ചണ്ഡിഗഡ്‌: അടുത്തമാസം നടക്കുന്ന പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പിനായി സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കി ബി.ജെ.പിയും സഖ്യകക്ഷികളും.

മൂന്നു പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന സഖ്യത്തില്‍ ബി.ജെ.പി. 65 സീറ്റില്‍ മത്സരിക്കും. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പാര്‍ട്ടിയായ പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ 37 സീറ്റിലും മറ്റൊരു സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ (സംയുക്‌ത്‌) 15 സീറ്റിലും മത്സരിക്കും.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്‌ഡ, അമരീന്ദര്‍ സിങ്‌, ശിരോമണി അകാലിദള്‍ തലവന്‍ സുഖ്‌ദേവ്‌ സിങ്‌ ദിന്‍ഡ്‌സ എന്നിവര്‍ ചേര്‍ന്നാണ്‌ സീറ്റുവിഭജനം പ്രഖ്യാപിച്ചത്‌.
22 സ്‌ഥാനാര്‍ഥികളെ ഞായറാഴ്‌ അമരീന്ദര്‍ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്‌ ലോക്‌ കോണ്‍ഗ്രസ്‌ മത്സരിക്കുന്ന 37 -ല്‍ 26 സീറ്റും മാള്‍വ മേഖലയിലാണ്‌. 2007 അമരീന്ദരിന്റെ കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്ക്‌ ഏറെ സ്വീകാര്യത്‌ ഈ മേഖലയില്‍നിന്ന്‌ ലഭിച്ചിരുന്നു.