തിരുവനന്തപുരം: സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് അര്‍ഹരായി കേരളത്തില്‍നിന്ന് 10 ഉദ്യോഗസ്ഥര്‍.
ഐ ജി നാഗരാജു ചക്കിലം, എസ്പിമാരായ ബി കൃഷ്ണകുമാര്‍, ജയശങ്കര്‍ ആര്, ഡിവൈ എസ് പിമാരായ കെ എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍, കെ ആര് വേണുഗോപാലന്‍, ഗോപാലകൃഷ്ണന് എം കെ, ഡെപ്യൂട്ടി കമാണ്ടന്റ് ടി പി ശ്യാംസുന്ദര്‍, സബ് ഇന്‍സ്പെക്ടര്‍ സാജന് കെ ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ശശികുമാര്‍ എല്‍, ഷീബ എ കെ എന്നിവരാണ് മെഡലിന് അര്‍ഹരായത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായ ഐ ജി നാഗരാജു ചക്കിലം, സി ബി ഐയില്‍ ഡി ഐ ജിയായിരിക്കെ ബാങ്കിങ് മേഖലയിലെ വിവിധ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് തെളിയിച്ചു. പൊലീസ് ആസ്ഥാനത്തെ ഡി ഐ ജിയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ക്രമസമാധാനവിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ടെലികമ്യൂണിക്കേഷന്‍, റെയില്‍വേ എസ്പിയായും സേവനമനുഷ്ഠിച്ചു.
ബി കൃഷ്ണകുമാര്‍ നിലവില്‍ ആഭ്യന്തര സുരക്ഷാ എസ്പിയാണ്. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എക്സ്ട്രിമിസ്റ്റ് സെല്ലില്‍ ഡിവൈ എസ് പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ദക്ഷിണമേഖലാ എസ് പിയാണ് ജയശങ്കര്‍ ആര്. തിരുവനന്തപുരം, കൊല്ലം വിജിലന്‍സ് യൂണിറ്റുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും ഡിവൈ എസ് പിയായി ജോലി ചെയ്തിട്ടുണ്ട്.
ഇടുക്കി അഡീഷണല്‍ എസ് പിയായ കെ എച്ച് മുഹമ്മദ് കബീര്‍ റാവുത്തര്‍ പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയായിരുന്നു. വിജിലന്‍സ്, നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും ഇതേ പദവി വഹിച്ച അദ്ദേഹത്തിനു 2018 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.
തെളിയുമോ ഗൂഢാലോചന? ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാന മണിക്കൂറുകളിലേക്ക്
കെ ആര് വേണുഗോപാലന്‍ ഡെപ്യൂട്ടേഷനില്‍ കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ വിജിലന്‍സ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്. എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലില്‍ ഡിവൈ എസ് പിയായിരുന്നു.
തൃശൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറായ ഗോപാലകൃഷ്ണന് എം കെയ്ക്കു 2012 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡിവൈ എസ്പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ എ പി നാലാം ബറ്റാലിയന് ഡപ്യൂട്ടി കമാണ്ടന്റാണ് ടി പി ശ്യാം സുന്ദര്‍. സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് ഡെപ്യൂട്ടി കമാണ്ടന്റിന്റെ അധികചുമതലയും വഹിക്കുന്നു. എസ് ബി സി ഐ ഡി സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, സ്റ്റേറ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന് എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു.
സബ് ഇന്‍സ്പെക്ടറായ സാജന് കെ ജോര്‍ജ് നിലവില്‍ എറണാകുളം റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുകയാണ്. ഏഴ് വര്‍ഷം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൊച്ചി യൂണിറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. 2021 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ശശികുമാര്‍ എല്‍, തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ജോലി ചെയ്യുന്നു. 2009 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.
പുതുക്കാട് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറാണ് ഷീബ.എ.കെ. 2018 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ വിനോദ് കുമാര്‍ ടി., സതേ കുമാര്‍ എ എന്നിവര്‍ക്കു അതിവിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ ലഭിച്ചു.
അശോകന് കെ വി (സ്റ്റേഷന് ഓഫീസര്‍), സനിലാല്‍ എസ് (സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍), രാമന്‍കുട്ടി പി കെ. (ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍) എന്നിവര്‍ക്കു സ്ത്യുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡലിന് അര്‍ഹരായി.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.