Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

എം. ​ശ്രീ​ജി​ത്തി​ന് ശൗ​ര്യ​ച​ക്ര പു​ര​സ്കാ​രം; നീ​ര​ജ് ചോ​പ്ര​ക്ക് പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ല്‍.

ന്യൂ​ഡ​ല്‍​ഹി: കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി ജ​വാ​ന്‍ നാ​യി​ബ് സു​ബേ​ദാ​ര്‍ എം.
​ശ്രീ​ജി​ത്തി​ന് ശൗ​ര്യ​ച​ക്ര പു​ര​സ്കാ​രം. എം. ​ശ്രീ​ജി​ത്ത് അ​ട​ക്കം 12 പേ​ര്‍​ക്ക് ശൗ​ര്യ​ച​ക്ര പു​ര​സ്കാ​രം ന​ല്‍​കും. ഒ​ളിം​പി​ക് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വ് നീ​ര​ജ് ചോ​പ്ര​ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ല്‍ ന​ല്‍​കി ആ​ദ​രി​ക്കും.

മ​ല​യാ​ളി​യാ​യ ശ​ര​ത് ആ​ര്‍ ആ​റി​ന് രാ​ഷ്ട്ര​പ​തി​യു​ടെ സ​ര്‍​വോ​ത്തം ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക് ന​ല്‍​കി ആ​ദ​രി​ക്കും. ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക് പു​ര​സ്‌​കാ​രം മൂ​ന്ന് മ​ല​യാ​ളി​ക​ള്‍​ക്കാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ഷി ജോ​സ​ഫ്, പി. ​മു​ര​ളീ​ധ​ര​ന്‍, റി​ജി​ന്‍ രാ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക് പു​ര​സ്‌​കാ​രം.

29 പ​രം​വി​ശി​ഷ്ട സേ​വാ മെ​ഡ​ലു​ക​ള്‍, നാ​ല് ഉ​ത്തം യു​ദ്ധ സേ​വാ മെ​ഡ​ലു​ക​ള്‍, 53 അ​തി​വി​ശി​ഷ്ട സേ​വാ മെ​ഡ​ലു​ക​ള്‍, 13 യു​ദ്ധ​സേ​വാ മെ​ഡ​ലു​ക​ള്‍, മൂ​ന്ന് വി​ശി​ഷ്ട സേ​വാ മെ​ഡ​ലു​ക​ള്‍, 51 ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക്, അ​ഞ്ച് പേ​ര്‍​ക്ക് സ​ര്‍​വോ​ത്തം ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക്, 14 പേ​ര്‍​ക്ക് ഉ​ത്ത​രം ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക്, 29 പേ​ര്‍​ക്ക് ജീ​വ​ന്‍ ര​ക്ഷാ പ​ത​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 384 പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ക്കു​ന്ന​ത്.